ADVERTISEMENT

ടൊറന്റോ ∙ സ്‌കൈ ഡൈവിങ്ങിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ടിക്ടോക് താരവും മോഡലുമായ യുവതി മരിച്ചു. സമൂഹമാധ്യമങ്ങളില്‍ ആയിരക്കണക്കിനു ആരാധകരുള്ള താന്യാ പര്‍ദാസി (21) ആണ് മരിച്ചത്. കാനഡയിലെ ഒന്റാറിയോയിൽ കഴിഞ്ഞയാഴ്ചയായിരുന്നു അപകടം. പാരച്യൂട്ട് തുറക്കാന്‍ വൈകിയതാണ് അപകടകാരണം.

ടൊറന്റോ സര്‍വകലാശാലയില്‍ തത്വശാസ്ത്ര വിദ്യാർഥിയായിരുന്നു താന്യാ. ഒരാഴ്ചത്തെ പരിശീലനത്തിനുശേഷം ഒറ്റയ്ക്കുള്ള ആദ്യ സ്‌കൈ ഡൈവിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. ഡൈവിങ്ങിനിടെ, പ്രധാന പാരച്യൂട്ട് ഉയരം കുറഞ്ഞ പ്രദേശത്തുവച്ച് തുറക്കാനായില്ല. സാങ്കേതിക തകരാര്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും പാരച്യൂട്ട് തുറക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമല്ലെന്നും ടൊറന്റോയിലെ സ്‌കൈ ഡൈവ് കമ്യൂണിറ്റി അറിയിച്ചു.

അപകടത്തിനു പിന്നാലെ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 2017ലെ മിസ് കാനഡ സൗന്ദര്യ മത്സരത്തിലെ അവസാനഘട്ട മത്സരാർഥിയായിരുന്നു താന്യാ. അപകടത്തിനു തൊട്ടുമുൻപ് താൻ ആദ്യമായി സോളോ സ്‌കൈ ഡൈവിങ് ചെയ്യുന്നതിന്റെ സന്തോഷം യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

English Summary: Canadian TikTok influencer dies in skydiving accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com