തൃക്കാക്കര ക്ഷേത്രത്തിൽ കാഴ്ചക്കുല സമർപ്പിച്ച് മന്ത്രി പി.രാജീവ്
Mail This Article
കൊച്ചി∙ തൃക്കാക്കര മഹാദേവ ക്ഷേത്രത്തിൽ തൃക്കാക്കരയപ്പന്റെ ഇഷ്ടവഴിപാടായ കാഴ്ചക്കുല സമർപ്പിച്ച് മന്ത്രി പി.രാജീവ്. ഇന്നു രാവിലെയാണ് തൃക്കാക്കരയപ്പനു മുന്നിൽ കാഴ്ചക്കുലകളുമായി മന്ത്രി ഉൾപ്പടെയുള്ള സംഘം എത്തിയത്. ബെന്നി ബഹനാന്‍ എംപി, കോൺഗ്രസ് നേതാവ് അജയ് തറയിൽ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.
തിരുവോണത്തിന്റെ പുണ്യമായ തൃക്കാക്കരയിലാണ് മലയാളിയുടെ ഓണത്തിന്റെ അടിസ്ഥാന സങ്കൽപം കുടികൊള്ളുന്നത്. ലോകത്തിലെ തന്നെ അപൂർവ വാമനമൂര്‍ത്തി ക്ഷേത്രങ്ങളിലൊന്നാണ് തൃക്കാക്കര. മഹാബലിയെയും വാമനനെയും ഒരുപോലെ ആരാധിക്കുന്ന ക്ഷേത്രമാണ് തൃക്കാക്കര ക്ഷേത്രം. മഹാബലിയെ ചവിട്ടിത്താഴ്ത്താനായി കാലുയര്‍ത്തി നില്‍ക്കുന്ന വാമനമൂര്‍ത്തിയുടെ ത്രിവിക്രമ രൂപത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.
മഹാബലി ആരാധന നടത്തിയിരുന്ന ക്ഷേത്രമായ തൃക്കാക്കര ക്ഷേത്രത്തിൽ വാമനൻ അവതരിച്ച് ലക്ഷ്യം പൂർത്തീകരിച്ചതോടെ വാമനനെ പ്രതിഷ്ഠിക്കുകയായിരുന്നത്രെ. അതേസമയം, സ്വയം ഭൂവായെന്നു വിശ്വസിക്കുന്ന മഹാദേവ പ്രതിഷ്ഠയും ഇവിടെയുണ്ട്. അത്തം മുതല്‍ 10 ദിവസം നീളുന്നതാണ് ക്ഷേത്രത്തിലെ ഓണാഘോഷം.
English Summary: Minister P Rajeev offers plantain in Thrikkakara Temple