ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററിൽ റോബർട് വാധ്‌രയുടെ ചിത്രവും; പരിഹസിച്ച് ബിജെപി
Mail This Article
ന്യൂഡൽഹി∙ കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യുടെ പോസ്റ്ററിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട് വാധ്‌രയുടെ ചിത്രവും. പിന്നാലെ, പരിഹസിച്ച് ബിജെപി രംഗത്തെത്തി. ‘‘റോബർട് വാധ്‌ര യാത്രയിൽ ചേരുന്നത് രസകരമാണെന്നും അഴിമതിക്കെതിരെ സംസാരിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുമോ’’യെന്നും ബിജെപിയുടെ മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ചോദിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ നേതാവ് ജെ.ബി.അഭിജിത്ത് എന്നിവർക്കൊപ്പം തന്റെ ചിത്രവുമുള്ള ‘ഭാരത് ജോഡോ യാത്ര’യുടെ പോസ്റ്റർ, ‘ഭാരത് ജോഡോ’ എന്ന പേരിൽ റോബർട് വാധ്‌ര ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിനു താഴെ ‘കോണ്‍ഗ്രസിൽ ചേർന്നോ’ എന്ന് ചോദിച്ച് ചിലർ രംഗത്തെത്തി. എന്നാൽ, ഇതിനോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
English Summary: Robert Vadra's Tweet With Photo On 'Bharat Jodo' Posters Sparks Questions