ADVERTISEMENT

ഹൈദരാബാദ്∙ റേഷൻ കടകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ വയ്ക്കണമെന്ന് അടുത്തിടെ ആവശ്യമുന്നയിച്ച കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ (കെസിആർ) മകളും എംഎൽസിയുമായ കെ.കവിത.

‘‘സീതാരാമൻ ജീ, പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ വയ്ക്കണമെങ്കിൽ ഞങ്ങൾ തീർച്ചയായും അത് ചെയ്യും. ഗ്യാസ് സിലിണ്ടറുകൾ, യൂറിയ പായ്ക്കറ്റുകൾ, പെട്രോൾ, ഡീസൽ പമ്പുകൾ, എണ്ണ, ധാൽ പായ്ക്കറ്റുകൾ എന്നിവയിലും ചിത്രം വയ്ക്കും. ചെലവ് കൂടുന്നിടത്തെല്ലാം പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ വയ്ക്കും’’– അവർ പറഞ്ഞു. കെസിആർ സർക്കാരിന്റെ ‘ആസറ സ്കീം’ പെൻഷൻ വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കവിത. 

അടുത്തിടെ, തെലങ്കാന സന്ദർശനത്തിനിടെ ബീർകുറിലെ റേഷൻ കടയിൽ നടത്തിയ പരിശോധനയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കാണാത്തത് എന്തുകൊണ്ടാണെന്നു നിർമലാ സീതാരാമൻ ജില്ലാ കലക്ടറോടും ചോദിച്ചിരുന്നു. ഇതിനെ സൂചിപ്പിച്ചാണു കവിതയുടെ വിമർശനം. 

‘‘അവർ വന്നത് നല്ലതാണ്. അതിഥികളെ സ്വീകരിക്കുന്നതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്. എന്നാൽ അവർ ഒരു റേഷൻ കടയിൽ പോയി പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ വയ്ക്കാത്തതിനെ ചൊല്ലി കലക്ടറോട് വഴക്കിട്ടു. നെഹ്റുവിന്റെയോ മൻമോഹൻ സിങ്ങിന്റെയോ വാജ്‌പേയിയുടെയോ കാലത്ത് അവരുടെ ചിത്രങ്ങൾ ആരും വച്ചിട്ടില്ല’’– അവർ പറഞ്ഞു.

English Summary: 'Will Put PM Photo, But...': Telangana's K Kavitha's Dig At Finance Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com