ADVERTISEMENT

പത്തനംതിട്ട∙ ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന്റെ ഫൈനൽ മത്സരത്തിൽ, എ ബാച്ച് വള്ളങ്ങളുടെ ഫൈനലിൽ മല്ലപ്പുഴശേരി പള്ളിയോടം വിജയിച്ചു. ആവേശകരമായ മത്സരത്തിൽ കുറിയന്നൂരിനെ വള്ളപാടുകൾക്കു പിന്തള്ളിയാണു മല്ലപ്പുഴശേരി വിജയത്തീരം അണിഞ്ഞത്. ബി ബാച്ചിൽ ഇടപ്പാവൂർ ഒന്നാമത് എത്തി. എ ബാച്ച് ലൂസേഴ്സ് ഫൈനലിൽ പുന്നംതോട്ടവും ബി ബാച്ചിൽ പുതുക്കുളങ്ങരയും ഒന്നാമതെത്തി.

ആറന്മുള ജലോത്സവം വിജയികൾ (സ്ഥാനം തിരിച്ച്)

എ ബാച്ച്

1 മല്ലപ്പുഴശേരി

2 കുറിയന്നൂർ

3 ചിറയിറമ്പ്

4 ളാക ഇടയാറന്മുള

ബി ബാച്ച്

1 ഇടപ്പാവൂർ

2 പുല്ലൂപ്രം

3 വന്മഴി

എ ബാച്ച് ലൂസേഴ്സ് ഫൈനൽ

1 പുന്നംതോട്ടം

2 ഇടയാറന്മുള കിഴക്ക്

3 ഇടയാറന്മുള

4 പ്രയാർ

ബി ബാച്ച് ലൂസേഴ്സ് ഫൈനൽ

1 പുതുക്കുളങ്ങര

2 മുതവഴി, കോടിയാട്ടുകര

ആയിരങ്ങളാണു വള്ളംകളി കാണാൻ പമ്പയുടെ ഇരുകരകളിലും നിലയുറപ്പിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്കു പള്ളിയോടങ്ങളുടെ ഘോഷയാത്രയോടെയാണു വള്ളംകളിക്കു തുടക്കമായത്. 49 പള്ളിയോടങ്ങളാണു ഇത്തവണ പമ്പയുടെ ഒാളങ്ങളിൽ നിറമാല തീർത്തത്. മുത്തുകുടകളും നിശ്ചല ദൃശ്യങ്ങളുമായി മനോഹരമായിരുന്നു ഘോഷയാത്ര. പള്ളിയോടങ്ങളുടെ ഘോഷയാത്ര ആന്റോ ആന്റണി എംപിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. 

English Summary: Aranmula Uthrattathi Boat Race - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com