ഓസ്ട്രേലിയയിൽ വീട്ടിൽ വളർത്തിയ കംഗാരു വീട്ടുടമയെ ആക്രമിച്ചു കൊന്നു
Mail This Article
സിഡ്നി∙ ഓസ്ട്രേലിയയിൽ വീട്ടിൽ വളർത്തിയിരുന്ന കംഗാരുവിന്റെ ആക്രമണത്തിൽ ഏഴുപത്തേഴുകാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 86 വർഷത്തിനിടെ ഉണ്ടായ കംഗാരുക്കളിൽനിന്ന് ഉണ്ടായ ആദ്യ മാരക ആക്രമണമാണ് ഇതെന്ന് ഓസ്ട്രേലിയൻ പൊലീസ് അറിയിച്ചു. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ റെഡ്മോൻഡിലാണ് സംഭവം. ഗുരുതരമായ പരുക്കുകളോടെ ബന്ധുവാണ് ഇയാളെ വീട്ടിൽ കണ്ടെത്തിയത്.
വയോധികനെ കംഗാരു ആക്രമിച്ചതായി കരുതുന്നു എന്നാണ് പൊലീസ് അറിയിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ് എത്തിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇവിടെയുണ്ടായിരുന്ന കംഗാരു ആംബുലൻസിലെത്തിയ സംഘത്തെ അകത്തേക്കു കയറ്റി വിടാതെ തടഞ്ഞെന്നും പൊലീസ് അറിയിച്ചു.
അപകടം അറിഞ്ഞ് അടിയന്തര സഹായത്തിനെത്തിയവരെ തടഞ്ഞ കംഗാരുവിനെ വെടിവച്ചു കൊന്നതായും പൊലീസ് വ്യക്തമാക്കി. വന്യമൃഗമായ കംഗാരവിനെ മരിച്ച വ്യക്തി വീട്ടിൽ വളർത്തുകയായിരുന്നെന്നാണ് വിവരം. ഏതു വർഗത്തിൽപ്പെട്ട കംഗാരുവാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും പടിഞ്ഞാറൻ ഓസ്ട്രേലിയ ‘വെസ്റ്റേൺ ഗ്രേ’ എന്ന വിഭാഗത്തിന്റെ കേന്ദ്രമാണ്. ആൺ വെസ്റ്റേൺ ഗ്രേയ്ക്ക് ഏഴടിയിലധകം ഉയരത്തിൽ വളരും. 70 കിലോഗ്രാം ഭാരം വരെയും ഉണ്ടാകാം.
English Summary: Kangaroo Kills 77-Year-Old Man Who Kept It As Pet In Australia