ADVERTISEMENT

തിരുവനന്തപുരം∙ കണ്ണൂര്‍ കൂത്തുപറമ്പിലെ കേരള ബാങ്ക് ജപ്തി നടപടിയില്‍ സഹകരണ മന്ത്രി വി.എൻ. വാസവൻ റിപ്പോർട്ട് തേടി. സർക്കാർ ജപ്തിക്ക് എതിരാണെന്നും ബാങ്കിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു . ഈടുവച്ച വസ്തു അഞ്ച് സെന്റിൽ താഴെയാണെങ്കിൽ ജപ്തിക്ക് മുൻപ് ബദൽ സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂത്തുപറമ്പ് സ്വദേശി സുഹ്റയുടെ വീടാണ് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കേരള ബാങ്ക് കഴിഞ്ഞ ദിവസം ജപ്തി ചെയ്തത്. 2012 ൽ വായ്പ എടുത്ത 10 ലക്ഷം രൂപ പലിശയടക്കം ചേർത്ത് 20 ലക്ഷം രൂപയായി തിരിച്ചടയ്ക്കണമെന്നാണ് സുഹറയ്ക്ക് ലഭിച്ച കേരള ബാങ്കിന്റെ അറിയിപ്പ്. വീടു നിർമ്മാണത്തിനായി എടുത്ത വായ്പയിൽ 4,30,000 രൂപ ആദ്യം തവണകളായി തിരിച്ചടച്ചെങ്കിലും പിന്നീട് മുടങ്ങി. മകളുടെ മരണവും സ്ഥിര വരുമാനമുള്ള ജോലി ഇല്ലാതിരുന്നതും വായ്പ മുടങ്ങാൻ കാരണമായെന്ന് സുഹ്റ പറഞ്ഞു.

English Summary: Minister V.N. Vasavan on recovery issue Kerala bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com