ADVERTISEMENT

ന്യൂഡൽഹി ∙ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി അടുത്ത അറ്റോർണി ജനറൽ (എജി) ആകും. നിലവിലെ എജി കെ.കെ.വേണുഗോപാൽ സ്ഥാനമൊഴിയുമ്പോൾ പിൻഗാമിയായി റോഹത്‌ഗിയെ നിയമിക്കാനാണു സർക്കാർ നീക്കമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2014–17ലും റോഹത്ഗി എജി ആയിരുന്നു.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ കെ.കെ.വേണുഗോപാൽ ഈ പദവി വഹിക്കുന്ന ആദ്യ മലയാളിയാണ്. 2017 ജൂലൈയിലാണ് പദവിയേറ്റെടുത്തത്. ഇനി തുടരുന്നില്ലെന്ന് വേണുഗോപാൽ കേന്ദ്ര സർക്കാരിനെ അറിയിച്ചതോടെ റോഹത്‌ഗിയെ വീണ്ടും പരിഗണിക്കുകയായിരുന്നു. മൂന്നുവർഷത്തെ സേവന കാലാവധി 2020ൽ അവസാനിച്ചപ്പോൾ, സർക്കാർ ഒരു വർഷം കൂടി തുടരാൻ വേണുഗോപാലിനോട് അഭ്യർഥിച്ചു.

നേരത്തേ, റോഹത്ഗി തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനെത്തുടർന്നായിരുന്നു വേണുഗോപാലിന്റെ നിയമനം. മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്ന ജനതാഭരണകാലത്ത് അഡീഷനൽ സൊളിസിറ്റർ ജനറലായിരുന്നു വേണുഗോപാൽ. ചെമ്മനാട് വടക്കേക്കര മേലത്ത് തറവാട്ടിലെ ബാരിസ്‌റ്റർ എം.കെ.നമ്പ്യാരുടെ മകനാണ്. 1960ലാണ് സുപ്രീംകോടതിയിൽ പ്രാക്ടീസ് ആരംഭിച്ചത്. അഭിഭാഷക മേഖലയിലെ സംഭാവനകൾക്കു കേന്ദ്രസർക്കാർ പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്.

English Summary: Mukul Rohatgi likely to be Attorney General for India again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com