ADVERTISEMENT

കണ്ണൂർ∙ കൂത്തുപറമ്പിൽ മൂന്ന് സ്ത്രീകളടങ്ങുന്ന കുടുംബത്തെ സാവകാശം നൽകാതെ വീട് ജപ്തി ചെയ്ത് ഇറക്കിയ കേരള ബാങ്കിന്റെ നടപടിയിൽ ഇടപെടൽ. വീട്ടുടമയേയും ബാങ്ക് പ്രതിനിധികളെയും കാണുമെന്ന് കൂത്തുപറമ്പ് എംഎൽഎ കെ.പി.മോഹനൻ വ്യക്തമാക്കി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

കൂത്തുപറമ്പ് പുറക്കളം സുഹറയുടെ വീടാണ് വായ്പ തിരിച്ചടവ് വൈകിയതിനെ തുടര്‍ന്ന് ജപ്തി ചെയ്തത്. വീടു വിറ്റ് വായ്പ അടയ്ക്കാന്‍ തയാറാണെന്ന് പറഞ്ഞിട്ടും ബാങ്ക് അധികൃതര്‍ സമയം അനുവദിച്ചില്ലെന്ന് സുഹ്റ പറഞ്ഞു. 2012ല്‍ 10 ലക്ഷം രൂപ വായ്പയെടുത്തത് ഇപ്പോള്‍ 19 ലക്ഷമായി അടയ്ക്കണമെന്ന് ബാങ്ക് പറഞ്ഞെന്നും കുടുംബം വ്യക്തമാക്കുന്നു. നിയമപരമായ നടപടിക്രമമെന്നാണ് ബാങ്കിന്റെ വിശദീകരണം.

English Summary:  KP Mohanan says he will interfere in Kerala Bank Confiscation issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com