ആർ.ശശിശേഖറിന് റീച്ച് – യുഎസ് എയ്‌ഡ് മീഡിയ ഫെലോഷിപ്
Mail This Article
×
ന്യൂഡൽഹി ∙ ദേശീയ തലത്തിലുള്ള റീച്ച്-യുഎസ് എയ്‌ഡ് മീഡിയ ഫെലോഷിപ്പിന് മലയാള മനോരമ സീനിയർ സബ് എഡിറ്റർ ആർ.ശശിശേഖർ അർഹനായി. ‘ക്ഷയരോഗ നിർമാർജനത്തിലെ വെല്ലുവിളികൾ കോവിഡനന്തര കേരളത്തിൽ’ എന്ന വിഷയത്തെ അധികരിച്ചുള്ള പഠനങ്ങൾക്കാണ് ഫെലോഷിപ്.
25,000 രൂപയും പ്രശസ്തിപത്രവും ക്ഷയരോഗം സംബന്ധിച്ച റിപ്പോർട്ടിങ്ങിലെ ഉന്നത പരിശീലനവുമാണ് ഫെലോഷിപ്പിന്റെ ഭാഗമായി ലഭിക്കുക. രാജ്യത്ത് ആകെ 15 പേരാണ് ഫെലോഷിപ്പിന് അർഹരായത്.
കേരളത്തിൽ നിന്ന് ദീപിക സ്റ്റാഫ് റിപ്പോർട്ടർ സിജോ പൈനാടത്ത്, മാധ്യമം സീനിയർ സബ് എഡിറ്റർ സുബൈർ .പി.ഖാദർ എന്നിവരും ഫെലോഷിപ്പിന് അർഹരായി.
തിരുവനന്തപുരം കുര്യാത്തി സ്വദേശിയാണ് ആർ. ശശിശേഖർ. എസ്.ലക്ഷ്മിയാണ് ഭാര്യ. മകൻ: എസ്.മാനവേദൻ
English Summary: R Sasisekhar gets Reach USAID Media Fellowship
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.