ADVERTISEMENT

തൃശൂർ∙ വിവാദം നിർമിക്കുന്നതിനു പകരം മാധ്യമങ്ങൾ കാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കണമെന്ന് മന്ത്രി ആർ.ബിന്ദു. വി കെയർ പദ്ധതിയെപ്പറ്റി വിശദീകരിക്കുന്നതിനുള്ള വാർത്താസമ്മേളനത്തിൽ, ഗവർണർ ഓർഡിനൻസിൽ ഒപ്പിടാത്തതിനെപ്പറ്റി മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. 

വിവാദ വ്യവസായമാണ് കേരളത്തിലെ ശാപം എന്നും അവർ പറഞ്ഞു. ഗവർണർ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും അതിൽ താൻ എന്തു പറയാനാണ് എന്നുമായിരുന്നു ബിന്ദു ആദ്യ ചോദ്യത്തോട് പ്രതികരിച്ചത്. തുടർന്ന് ഈ വിഷയത്തിൽ ചോദ്യം ആവർത്തിച്ചപ്പോഴാണ് തൊഴുകൈകളോടെ മന്ത്രി കാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാൻ അഭ്യർഥിച്ചത്. 

English Summary: Minister Bindu reacts over governor ordinance issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com