മടിയിലിരുന്നു പ്രതിഷേധിച്ചത് ഫലിച്ചു; വിവാദ ബസ് കാത്തിരിപ്പുകേന്ദ്രം െപാളിച്ചുനീക്കി
Mail This Article
തിരുവനന്തപുരം∙ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് ഇരിപ്പിടം വെട്ടിപ്പൊളിച്ച ശ്രീകാര്യം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിന് (സിഇടി) മുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രം തിരുവനന്തപുരം കോര്‍പറേഷന്‍ പൊളിച്ചുനീക്കി. ഇതേ സ്ഥലത്ത് പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുമെന്നും ലിംഗസമത്വം ഉറപ്പാക്കും വിധമായിരിക്കും നിർമാണമെന്നും മേയർ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
ജൂലൈയിലാണ് സംഭവമുണ്ടായത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് ഒഴിവാക്കാന്‍ ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാൾക്കുമാത്രം ഇരിക്കാവുന്ന രീതിയിലാക്കുകയായിരുന്നു. തുടർന്ന്, ഒരാൾക്കുമാത്രം ഇരിക്കാൻ കഴിയുന്ന ഇരിപ്പിടത്തിൽ പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിൽ ഇരുന്ന് പ്രതിഷേധിച്ചിരുന്നു.
English Summary: Thiruvananthapuram Corporation Demolished CET Waiting Shed