അമ്പും വില്ലും തോക്കും കൊണ്ട് ഭരണകൂടത്തെ നേരിടണം: വയനാട്ടിൽ മാവോയിസ്റ്റ് ബാനര്‍
Mail This Article
കുഞ്ഞോം (വയനാട്) ∙ അമ്പും വില്ലും തോക്കും കൊണ്ട് ഭരണകൂടത്തെ നേരിടാന്‍ ആഹ്വാനം ചെയ്ത് സിപിഐ (മാവോയിസ്റ്റ്) ബാനര്‍. തൊണ്ടര്‍നാട് പഞ്ചായത്ത് കുഞ്ഞോം ടൗണിലെ ബസ് സ്റ്റോപ്പില്‍ ഇന്നു പുലര്‍ച്ചെയാണ് ബാനര്‍ കണ്ടെത്തിയത്.
‘‘ബ്രിട്ടീഷുകാരുടെ തീ തുപ്പുന്ന തോക്കുകളെ വില്ലും അമ്പുമായി നേരിട്ട് ഓടിച്ച ചരിത്രമുള്ള, കുറിച്യ മണ്ണില്‍ പണിയെടുക്കുന്ന പണിയ ആദിവാസികള്‍ക്ക് ഇപ്പോഴും ഭൂമിക്കു പട്ടയം ഇല്ലാത്ത അവസ്ഥയാണ്. കൊല്ലങ്ങള്‍ ചോദിച്ചിട്ടും പട്ടയം കിട്ടിയില്ല. അവകാശങ്ങള്‍ക്കു വേണ്ടി അമ്പും വില്ലും തോക്കുമെടുത്തു ഭരണകൂടത്തെ നേരിടണം. തൊണ്ടര്‍നാട് പഞ്ചായത്തിലെ ആദിവാസികള്‍ക്കു പട്ടയം നല്‍കുക’’- ബാനറിലെ വാചകങ്ങള്‍ ഇങ്ങനെയാണ്.
കാലവര്‍ഷം, പ്രളയം തുടങ്ങിയവയുടെ ഇരകള്‍ക്കു നഷ്ടപരിഹാരം വൈകിക്കുന്ന സര്‍ക്കാരിനെ ചെറുക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ കടയുടെ ഭിത്തിയിലും പതിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
English Summary: CPI Maoist banner against Government