ADVERTISEMENT

തിരുവനന്തപുരം∙ റോഡ് അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി തീര്‍ക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ചില ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം പൂര്‍ണമായി നിര്‍വഹിക്കുന്നില്ല. ഒക്ടോബർ അഞ്ചിനു ചീഫ് എൻജിനീയർമാർ ഓരോ റോഡിലൂടെയും സഞ്ചരിച്ച് റിപ്പോർട്ട് നൽകും. 19, 20 തീയതികളിൽ മന്ത്രി നേരിട്ട് റോഡുകൾ വിലയിരുത്തും. 

ശബരിമല തീർഥാടന കാലത്ത് തിരക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന 19 റോഡുകൾക്കും ഓരോ ഉദ്യോഗസ്ഥനെ വീതം ചുമതലപ്പെടുത്തി. എരുമേലിയിലെ ശബരിമല സത്രത്തിൽ തീർഥാടകർക്ക് ഓൺലൈനായി മുറികൾ ബുക്ക് ചെയ്യാം. 19ന് എരുമേലിയിലും ശബരിമലയിലും റസ്റ്റ്‌ ഹൗസുകൾ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 19 ന് മുമ്പ് എല്ലാ നിർമാണ പ്രവൃത്തികളും പൂർത്തിയാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

English Summary: Minister Mohammed Riyas on road repair work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com