ADVERTISEMENT

ന്യൂഡൽഹി∙ അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം നിരസിച്ച് മുകുൾ റോഹത്ഗി ഒക്ടോബർ ഒന്നിന് സ്ഥാനം ഏറ്റെടുക്കാനിരിക്കെയാണ് അപ്രതീക്ഷിത പിന്മാറ്റം. വീണ്ടും സ്ഥാനം ഏറ്റെടുക്കുന്നതിൽ പുനർവിചിന്തനം ഉണ്ടായെന്ന് റോഹത്ഗി. നിലവിലെ എജി കെ.കെ.വേണുഗോപാൽ ഈ മാസം 30ന് വിരമിക്കും. 

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ കെ.കെ.വേണുഗോപാൽ 2017 ജൂലൈയിലാണ് പദവിയേറ്റെടുത്തത്. മൂന്നുവർഷത്തെ സേവന കാലാവധി 2020ൽ അവസാനിച്ചപ്പോൾ, സർക്കാർ ഒരു വർഷം കൂടി തുടരാൻ വേണുഗോപാലിനോട് അഭ്യർഥിച്ചു. ഇനി തുടരുന്നില്ലെന്ന് വേണുഗോപാൽ കേന്ദ്ര സർക്കാരിനെ അറിയിച്ചതോടെ റോഹത്‌ഗിയെ വീണ്ടും പരിഗണിക്കുകയായിരുന്നു. 2014–17ലും റോഹത്ഗി എജി ആയിരുന്നു. റോഹത്ഗി പിന്മാറിയതോടെ അടുത്ത എജിക്കായി സർക്കാർ തലത്തിൽ ചർച്ചകൾ സജീവമായി. 

English Summary: Mukul Rohatgi Rejects Government's Offer To Return As Attorney General

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com