വഴക്കുപറഞ്ഞത് ഇഷ്ടമായില്ല; തോക്കെടുത്ത് അധ്യാപകനുനേരെ വെടിയുതിർത്ത് വിദ്യാർഥി
Mail This Article
×
ലക്‌നൗ∙ കൂട്ടുകാരുമായി തർക്കിച്ചതിനു വഴക്കുപറഞ്ഞ അധ്യാപകനെ പത്താം ക്ലാസ് വിദ്യാർഥി വെടിവച്ച് വീഴ്ത്തി. ഉത്തർപ്രദേശിലെ സീതാപുരിലാണ് സംഭവം. അധ്യാപകൻ വഴക്കുപറഞ്ഞത് കുട്ടിക്ക് ഇഷ്ടമായില്ലെന്നും പ്രതികാരമായി തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
അധ്യാപകനായ രാംസ്വരൂപിന് നേരെ മൂന്നു തവണയാണ് നാടൻതോക്കുകൊണ്ടു വിദ്യാർഥി വെടിവച്ചത്. പിന്നാലെ തോക്കുമായി ഓടിപ്പോയി. ഗുരുതരമായി പരുക്കേറ്റ അധ്യാപകൻ ചികിത്സയിലാണ്. അപകടനില തരണം ചെയ്തെന്നും മികച്ച ചികിത്സയ്ക്ക് ഉടനെ ലക്‌നൗവിലേക്കു മാറ്റുമെന്നും റിപ്പോർട്ടിൽ പറയുന്നു.
English Summary: Video: Class 10 Student Shoots Teacher Thrice In UP
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.