ADVERTISEMENT

ന്യൂഡൽഹി∙ മുതിർന്ന അഭിഭാഷകൻ ആർ.വെങ്കിട്ടരമണി ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലാകും. മൂന്നുവർഷത്തേക്കാണ് നിയമനം. നിയമന ഉത്തരവ് കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ചു. കെ.കെ.വേണുഗോപാലിന് പകരമായാണ് വെങ്കിട്ടരമണിയെ നിയമിച്ചത്. വേണുഗോപാലിന്റെ കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കും.

1950 ഏപ്രിൽ 13ന് പുതുച്ചേരിയിലാണ് വെങ്കിട്ടരമണിയുടെ ജനനം. 1977ൽ തമിഴ്നാട്ടിലെ ബാർ കൗൺസിലിൽ അഭിഭാഷകനായി റജിസ്റ്റർ ചെയ്തു. 1979 ൽ സുപ്രീം കോടതിയിൽ എത്തി. 1997ൽ സുപ്രീം കോടതി അദ്ദേഹത്തെ മുതിർന്ന അഭിഭാഷകനായി നിയമിച്ചു. സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും കേന്ദ്ര സർക്കാരിനെയും വിവിധ സംസ്ഥാന സർക്കാരുകളെയും പ്രതിനിധീകരിച്ച് ഹാജരായിട്ടുണ്ട്. 2010ലും 2013ലും ലോ കമ്മിഷൻ ഓഫ് ഇന്ത്യയുടെ അംഗമായി പ്രവർത്തിച്ചു. 

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ കെ.കെ.വേണുഗോപാൽ 2017 ജൂലൈയിലാണ് പദവിയേറ്റെടുത്തത്. 2022 ൽ ഇനി തുടരുന്നില്ലെന്ന് വേണുഗോപാൽ കേന്ദ്ര സർക്കാരിനെ അറിയിച്ചതോടെ മുകുൾ റോഹത്ഗിയോട് സ്ഥാനം ഏറ്റെടുക്കാൻ സർക്കാർ നിർദേശിച്ചു. 2014–17 കാലത്ത് റോഹത്ഗി എജിയായിരുന്നു. എന്നാൽ റോഹത്ഗിയും പിന്മാറിയതോടെ മൂന്നു മാസത്തേക്കു കൂടി തൽസ്ഥാനത്തു തുടരാൻ കെ.കെ.വേണുഗോപാലിനോട് ജൂൺ 29 ന് സർക്കാർ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് വെങ്കിട്ടരമണിയിലേക്ക് എജി സ്ഥാനം എത്തിയത്. 

English Summary: Centre appoints R Venkataramani as the new attorney general

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com