ADVERTISEMENT

കൊല്ലം∙ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ സത്താറിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. പിഎഫ്െഎയ്ക്ക് ബന്ധമുളള കരുനാഗപ്പളളി പുതിയകാവിലെ സ്ഥാപനത്തില്‍നിന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലായ അബ്ദുല്‍ സത്താറിനെ കൊല്ലം പൊലീസ് ക്ലബ്ബിൽവച്ച് എന്‍െഎഎയ്ക്ക് കൈമാറുകയായിരുന്നു. എന്‍െഎഎ റജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയായ അബ്ദുല്‍ സത്താര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശേഷം ഒളിവില്‍പോയിരുന്നു. 

രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇന്നു രാവിലെ മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെയായിരുന്നു അബ്ദുല്‍ സത്താറിനെ പൊലീസ് പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് അന്യായമെന്നും നിരോധനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അബ്ദുൽ സത്താർ പറഞ്ഞു. 

ആലുവയിൽ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് അബ്ദുൾ വഹാബിന്റെ വാടകയ്ക്കു താമസിക്കുന്ന ഏലൂർക്കരയിലെ വീട്ടിൽ എൻഐഎ പരിശോധന നടത്തി.

അതേസമയം, ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 233 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2042 ആയി. ഇതുവരെ 349 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

വിവിധ ജില്ലകളില്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍:

തിരുവനന്തപുരം സിറ്റി -25, 62
തിരുവനന്തപുരം റൂറല്‍ - 25, 154
കൊല്ലം സിറ്റി - 27, 196
കൊല്ലം റൂറല്‍ - 15, 115
പത്തനംതിട്ട -18, 137
ആലപ്പുഴ -16, 92
കോട്ടയം - 27, 410
ഇടുക്കി - 4, 36
എറണാകുളം സിറ്റി -8, 69
എറണാകുളം റൂറല്‍ - 17, 47
തൃശൂര്‍ സിറ്റി - 11, 19
തൃശൂര്‍ റൂറല്‍ - 21, 21
പാലക്കാട് - 7, 89
മലപ്പുറം - 34, 172
കോഴിക്കോട് സിറ്റി - 18, 70
കോഴിക്കോട് റൂറല്‍ - 29, 89
വയനാട് - 6, 115
കണ്ണൂര്‍ സിറ്റി -26, 70
കണ്ണൂര്‍ റൂറല്‍ - 9, 26
കാസർകോട് - 6, 53

English Summary: PFI state general secretary arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com