ADVERTISEMENT

ലക്നൗ∙ ലഖിംപുർ ഖേരിയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തോളം പേർ മരിക്കുകയും 41 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരുടെ കുടുംബത്തെ സന്ദർശിച്ച ലക്നൗ ഡിവിഷനൽ കമ്മിഷണറുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മലയാളിയായ ഐഎഎസ് ഓഫിസർ റോഷൻ ജേക്കബാണ് പരുക്കേറ്റവരുടെ കുടുംബത്തെ സന്ദർശിക്കാൻ ആശുപത്രിയിലെത്തിയത്. അവിടെ ചികിത്സയിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് ഒരു സ്ത്രീ വന്ന് ഒരു കുറച്ചു ദിവസങ്ങളായി അവിടെ കഴിയുന്ന ഒരു രോഗിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നു പറയുന്നത്. 

ഇത് കേട്ട് ആ കുട്ടിയുടെയും അവനു കൂട്ടിരിക്കുന്ന അമ്മയുടെയും അരികിലെത്തി അവരുടെ വിവരങ്ങൾ ചോദിച്ചറി‍ഞ്ഞു. തുടർന്ന് ഡോക്ടർക്കും നിർദേശങ്ങൾ നൽകുന്നത് വിഡിയോയിൽ കാണാം. പോകാൻ നേരം കുട്ടിയോട് സംസാരിക്കുന്ന റോഷൻ അവന്റെ വേദന കേട്ട് കണ്ണീരണിയുന്നതും വിഡിയോയിൽ കാണാം.

തിരുവനന്തപുരത്ത് ജനിച്ച റോഷൻ 2004 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. നേരത്തെ കനത്ത മഴയിൽ ലക്നൗ നഗരം വെള്ളക്കെട്ടിൽ മുങ്ങിയപ്പോൾ അതിലൂടെ നടന്ന് സ്ഥലത്തെ പ്രശ്നങ്ങൾ ചോദിച്ചറിയുന്ന റോഷന്റെ വിഡിയോയും ചർച്ചയായിരുന്നു. 

English Summary: Video: Bureaucrat Meets Mother Of Child Injured In Accident, Breaks Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com