കണ്ണൂരിൽ നിയന്ത്രണംവിട്ട പാൽലോറി കടകൾ ഇടിച്ചുതകർത്തു; വൈദ്യുതി തൂണുകളും തകർന്നു
Mail This Article
×
കണ്ണൂർ∙ ചാലയിൽ നിയന്ത്രണം വിട്ട ലോറി ഏഴു കടകളുടെ മുൻഭാഗം തകർത്തു. ഇന്നു പുലർച്ചെ 2 മണിക്കാണ് സംഭവം. കോഴിക്കോട്ടുനിന്നു പാലുമായി കണ്ണൂരിലേക്ക് വരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. നാല് വൈദ്യുതി തൂണുകളും തകർന്നു.
അപകടം നടന്നയുടനെ കെഎസ്‌ഇബി അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നിയന്ത്രണംവിട്ട ലോറി റോഡരികിലൂടെ പാഞ്ഞതിനെ തുടർന്ന് റോഡരികിലേക്ക് തള്ളി നിൽക്കുന്ന കടകളുടെ ഭാഗമാണ് തകർന്നത്. പുലര്‍ച്ചെ ആയതിനാല്‍ പരിസരത്ത് ആളുകൾ ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.
ലോറി ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറി എടക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവർക്കെതിരെ നിലവിൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
English Summary: Accident at Kannur Chala Market
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.