സ്കൂളിൽ അധ്യാപകരില്ലെന്ന് പുറത്തറിയിച്ചു; പിടിഎ ഭാരവാഹികളെ പുറത്താക്കി
Mail This Article
ആലപ്പുഴ ∙ അറവുകാട് സ്കൂളില്‍ അധ്യാപകരില്ലെന്ന വിവരം പുറത്തറിയിച്ചതിന് പിടിഎ ഭാരവാഹികള്‍ക്കെതിരെ നടപടി. പിടിഎ പ്രസിഡന്റും വൈസ് പ്രസിഡന്റുമടക്കം മൂന്നുപേരെ പുറത്താക്കി. പിടിഎ യോഗം ചേരാതെയാണ് നടപടി. കത്തില്‍ ഒപ്പിട്ടത് പ്രിന്‍സിപ്പലും ഹെഡ്മാസ്റ്ററുമാണ്. മക്കള്‍ പഠനം പൂര്‍ത്തിയാക്കിയതിനാല്‍ അംഗത്വം റദ്ദാക്കുന്നെന്നാണ് വിശദീകരണം.
ഹൈസ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് നഷ്ടമായതിനാല്‍ 11 അധ്യാപകരെ പിന്‍വലിച്ചതിലും പഠനം മുടങ്ങിയതിലും രക്ഷിതാക്കള്‍ പ്രതിഷേധിച്ചിരുന്നു. പുന്നപ്ര എംഎൽഎ എച്ച്.സലാം വിദ്യാഭ്യാസ മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് ഫിറ്റ്നസ് ലഭിക്കുകയും അധ്യാപകരെ പുനഃസ്ഥാപിക്കുകയും ചെയ്തത്. അതിനു ശേഷമാണ് പിടിഎ ഭാരവാഹികളെ പുറത്താക്കിയത്.
English Summary: Action against PTA office bearers for disclosing information about absence of teachers in Alappuzha Aravukad school