ADVERTISEMENT

കോഴിക്കോട്∙ മുസ്​ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങൾ വൈകിട്ട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ്സ് റദ്ദാക്കി. സംഘർഷ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. പരിപാടിക്കെതിരെ ബിജെപി പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. നിരോധിത തീവ്രവാദ സംഘടനകളെ വെളളപൂശാനുളള ഇത്തരം സമ്മേളനങ്ങള്‍ നിയമവിരുദ്ധമാണെന്നും പൊലീസ് ഇടപെട്ട് തടയണമെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവൻ വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

വിഷയം ഡിജിപിയുടേയും, എന്‍ഐഎയുടേയും ശ്രദ്ധയില്‍ പെടുത്തുകയും പങ്കെടുക്കുമെന്ന് പറഞ്ഞിരുന്ന എം.കെ.രാഘവനടക്കമുളള ജനപ്രതിനിധികളോടും സമ്മേളനത്തിന്‍റെ അപകടം അറിയിച്ചുവെന്നും സജീവൻ പറഞ്ഞു.

English Summary: Siddique Kappan solidarity meeting cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com