ADVERTISEMENT

കോഴിക്കോട്∙ ബീച്ച് ആശുപത്രിയിലെ കാത്ത് ലാബിലേക്ക് സ്റ്റെൻഡുൾപ്പെടെയുള്ള സാധനങ്ങൾ നൽകിയ വകയിലുള്ള കുടിശിക 2 കോടി. ഇതോടെ സാധനങ്ങൾ നൽകുന്നത് വിതരണക്കാർ നിർത്തിയതിനാൽ കാത്ത് ലാബ് അടച്ചുപൂട്ടി. കഴിഞ്ഞ ഏപ്രിൽ മുതലുള്ള തുക കുടിശികയായെന്നു വ്യാപാരികൾ പറഞ്ഞു. ചിലർക്കു മാത്രം ഏപ്രിലിലെ പണം നൽകിയിട്ടുണ്ട്. മറ്റുള്ളവർക്കും അതും കിട്ടാതെ വരികയായിരുന്നു.

കുടിശിക തുക ലഭിച്ചില്ലെങ്കിൽ സാധനങ്ങളുടെ വിതരണം നിർത്തുമെന്ന് നേരത്തേ ജില്ലാ മെഡിക്കൽ ഓഫിസർ, ആശുപത്രി സൂപ്രണ്ട്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ തുടങ്ങിയവരെയെല്ലാം അറിയിക്കുകയും നിവേദനം നൽകുകയും ചെയ്തതാണെന്നു വിതരണക്കാർ പറഞ്ഞു. കുടിശിക കിട്ടാതെ ഇനിയും മുന്നോട്ടു പോകാൻ പറ്റാത്തതിനെ തുടർന്നാണ് വിതരണം നിർത്തിയതെന്നു ഇവർ പറഞ്ഞു.

പ്രതിമാസം ശരാശി 40 ആൻജിയോഗ്രാമും അനുബന്ധമായി ആൻജിയോ പ്ലാസ്റ്റിയും ഇവിടെ നിന്ന് ചെയ്യുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്തി ചെയ്യുന്നതിനാൽ പാവപ്പെട്ട രോഗികൾക്ക് അതു ഏറെ ആശ്വാസമാണ്. തീരദേശ മേഖലയിലെ രോഗികൾ ഉൾപ്പെടെയുള്ളവരുടെ പ്രധാന ആശ്രയ കേന്ദ്രമാണ് ബീച്ച് ആശുപത്രി.

ഏപ്രിൽ വരെ ലഭിച്ച ബില്ലുകളുടെ തുക നൽകിയതായും കാസ്പിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സ നൽകിയതിനു 3 കോടി രൂപ ലഭിക്കാനുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

English Summary: Kozhikode beach hospital Cath Lab closed 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com