കളമശേരിയിൽ ഇതര സംസ്ഥാനക്കാർ വന്നിരുന്ന മൊബൈൽ ബാർ പൂട്ടി; ഒരാൾ പിടിയിൽ
Mail This Article
×
കൊച്ചി∙ എറണാകുളം സൗത്ത് കളമശേരിയിൽ ഇതര സംസ്ഥാനക്കാർ കൂട്ടത്തോടെ എത്തിയിരുന്ന മൊബൈൽ ബാർ പൂട്ടിക്കെട്ടി എറണാകുളം റേഞ്ച് എക്സൈസ്. സംഭവത്തിൽ പാലക്കാട് നെന്മാറ പുത്തൻപുര വീട്ടിൽ മോഹനൻ(56) പിടിയിലായി. ബെവ്കോ ഔട്ട്ലറ്റുകളിൽ നിന്നു പതിവായി ഉയർന്ന അളവിൽ മദ്യം വാങ്ങി ചെറു കുപ്പികളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നു മോഹനന്റെ പതിവ്. ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ ആയിരുന്നു പ്രധാന ഉപഭോക്താക്കൾ.
സൗത്ത് കളമശേരിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ് ഇയാൾ. മദ്യ വിതരണത്തിന് ഉപയോഗിച്ചിരുന്ന വാഹനത്തിൽ നിന്നും വീട്ടിൽ നിന്നുമായി 8 ലീറ്റർ മദ്യം അന്വേഷണ സംഘം പിടികൂടി.
English Summary: Mobile bar closed in Kalamassery
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.