പത്തനംതിട്ടയിൽ അഞ്ച് വര്‍ഷത്തിനിടെ 12 സ്ത്രീകളെ കാണാതായി; പുനരന്വേഷണം
Mail This Article
പത്തനംതിട്ട∙ ഇലന്തൂരിലെ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലെ തിരോധാനക്കേസുകളില്‍ പുനരന്വേഷണം നടത്തും. പത്തനംതിട്ട ജില്ലയില്‍ അഞ്ചുവര്‍ഷത്തിനിടെ 12 സ്ത്രീകളെയാണ് കാണാതായത്. എല്ലാ കേസുകളും വീണ്ടും വിശദമായി അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു. മൂന്ന് കേസുകള്‍ ആറന്മുള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്.
അഞ്ചുവർഷത്തിനിടെ എറണാകുളം ജില്ലയിൽനിന്ന് കാണാതായത് 14 പേരാണ്. ഇവരുടെ തിരോധാനക്കേസുകളിലും വിശദമായ അന്വേഷണം തുടങ്ങി.
അതേസമയം, നരബലി നടന്ന വീടിനു സമീപം എട്ട് വര്‍ഷം മുന്‍പ് നെല്ലിക്കാലാ സ്വദേശിനി സരോജിനി ദുരൂഹചാഹചര്യത്തിൽ മരിച്ചിരുന്നു. മൃതദേഹം പന്തളം ഉള്ളന്നൂരിലെ വഴിയരികില്‍നിന്നാണു ലഭിച്ചത്. ഇവരുടെ ശരീരത്തിൽ 46 മുറിവുകളാണ് ഉണ്ടായിരുന്നത്. മുറിവുകളിലേറെയും കൈകകളിലായിരുന്നു. അതിലൂടെ രക്തം വാർന്നാണ് അവർ മരിച്ചത്. ആ കേസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ കൊലപാതകം നരബലിയാണോയെന്ന് അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
English Summary: Re Investigation to ladies missing cases in Pathanamthitta