ADVERTISEMENT

വിജയവാഡ ∙ പാർട്ടി കോൺഗ്രസിൽ ദേശീയപതാക ഉയർത്തി ദേശീയഗാനം ആലപിച്ച് ചരിത്രമെഴുതി സിപിഐ. വിജയവാഡയിൽ ആരംഭിച്ച 24–ാം പാർട്ടി കോൺഗ്രസിൽ ദേശീയപതാക ഉയർത്തിയ ശേഷമാണ് പാർട്ടി പതാക ഉയർത്തിയത്. മുതിർന്ന നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എട്ടുകുറി കൃഷ്ണ‌മൂർത്തി ദേശീയപതാക ഉയർത്തി സല്യൂട്ട് ചെയ്തു. പിന്നാലെ സമ്മേളന നഗരിയിൽ ദേശീയഗാനം ഉയർന്നു.

രാജ്യത്ത് ജനാധിപത്യം തകർക്കപ്പെടുകയാണെന്ന് പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. പാർട്ടി ഓഫിസുകളിൽ ദേശീയപതാക ഉയർത്താറുണ്ടെങ്കിലും പാർട്ടി കോൺഗ്രസിലേതു ചരിത്രമാണെന്ന് മുതിർന്ന നേതാവ് ആനി രാജ പറഞ്ഞു. നാലു ദിവസം നടക്കുന്ന പാർട്ടി കോൺഗ്രസിൽ പാർട്ടിയെ അടിമുടി ചെറുപ്പമാക്കാൻ പ്രായപരിധി കർശനമാക്കും. ഇതിനായുള്ള ഭരണഘടനാ ദേദഗതിക്ക് അംഗീകാരം നൽകും.

കേരളത്തിൽ യുഡിഎഫ് ഘടക കക്ഷിയായ ഫോർവേഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജൻ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തു. ഇടതു ഐക്യത്തിന്റെ ഭാഗമായി, യുഡിഎഫ് ഘടക കക്ഷികളായ ആർഎസ്പിയെയും ഫോർവേഡ് ബ്ലോക്കിനെയും പാർട്ടി കോൺഗ്രസിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ആർഎസ്പി പങ്കെടുത്തില്ല. ചൈനയ്ക്കും റഷ്യയ്ക്കും പുറമെ അമേരിക്കയിൽനിന്നുൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള കമ്യൂണിസ്റ്റ് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

English Summary: CPI's 24th Party Congress begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com