പ്രഥമ വാഗ്ഭടാനന്ദ ഗുരു പുരസ്കാരം തോമസ് ജേക്കബിന്
Mail This Article
×
കണ്ണൂർ∙ ആത്മവിദ്യാ സംഘം വാഗ്ഭടാനന്ദ ഗുരുവിന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ, മികച്ച പത്രാധിപർക്കുള്ള പ്രഥമ വാഗ്ഭടാനന്ദ ഗുരു പുരസ്കാരത്തിന് (20,000 രൂപ) മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിനെ തിരഞ്ഞെടുത്തു. 29ന് കോഴിക്കോട് കാരക്കാട് വാഗ്ഭടാനന്ദ പാർക്കിൽ സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ അവാർഡ് സമ്മാനിക്കും.
കെ.ജയകുമാർ, തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ, എം.മുകുന്ദൻ, രമേശൻ പാലേരി, പി.വി.കുമാരൻ മാസ്റ്റർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. മലയാള പത്രപ്രവർത്തനത്തിലേക്ക് ക്ലാസ് പ്രഫഷനലിസം കൊണ്ടുവന്ന വ്യക്തിയാണ് തോമസ് ജേക്കബ് എന്ന് സമിതി വിലയിരുത്തി.
English summary: Award for Thomas Jacob
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.