വയനാട്ടിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു
Mail This Article
×
സുൽത്താൻ ബത്തേരി ∙ വയനാട് മലവയൽ ഗോവിന്ദച്ചിറയിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളത്തിൽ കുളിക്കാനിറങ്ങിയ കെ.എസ്.അശ്വന്ത്, കെ.എസ്.അശ്വിൻ എന്നിവരാണു മരിച്ചത്. ഇരുവരും സർവജന സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ്.
ചിറയിൽ കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽ അകപ്പെടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലത്താണ് കുട്ടികള്‍ കുളിക്കാനിറങ്ങിയതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ വ്യക്തമാക്കി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണു മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചത്.
English Summary: Two students drowned in Wayanad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.