ADVERTISEMENT

കാസർകോട് ∙ അരുണാചല്‍ പ്രദേശിൽ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. കാസർകോട് ചെറുവത്തൂർ കിഴക്കേമുറി കാട്ടുവളപ്പിൽ കെ.വി.അശ്വിൻ (24) ആണ് മരിച്ചത്. നാല് വർഷം മുൻപാണ് അശ്വിൻ ജോലിയിൽ പ്രവേശിച്ചത്. ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്.

അരുണാചല്‍ അപ്പര്‍ സിയാങ് ജില്ലയിലെ മിഗ്ഗിങ് ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു നാല് സൈനികർ മരിച്ചത്. അഞ്ച് പേരാണു ഹെലികോപ്റ്ററിൽ സഞ്ചരിച്ചിരുന്നത്. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. എച്ച്എഎൽ രുദ്ര എന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് തകർന്നത്.

ട്യൂട്ടിങ് ആസ്ഥാനത്ത് നിന്നും 25 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. ഇവിടേയ്ക്ക് റോഡ് യാത്ര സാധ്യമല്ല. മൂന്നു ഹെലികോപ്റ്ററുകളില്‍ രക്ഷാപ്രവര്‍ത്തകർ സ്ഥലത്തേക്കു തിരിച്ചിരുന്നു. ഈ മാസം ഇതു രണ്ടാം തവണയാണ് അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകരുന്നത്. തവാങ്ങിന് സമീപം ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

English Summary: Arunachal Pradesh army chopper crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com