ADVERTISEMENT

ആലപ്പുഴ ∙ മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംക്‌ഷനു സമീപത്തെ വാടകവീട്ടിൽ വയോധികയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ചാരുംമൂട് കോയിക്കപ്പറമ്പിൽ അന്നമ്മ വർഗീസ് (80) ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. അന്നമ്മയുടെ സഹോദരീപുത്രി മുളക്കുഴ വിളപറമ്പിൽ റോസമ്മയുടെ മകൻ റിഞ്ചു സാമിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. 

റിഞ്ചുവിന്റെ കുടുംബത്തിനൊപ്പമാണ് കഴിഞ്ഞ ഫെബ്രുവരി മുതൽ അന്നമ്മ താമസിച്ചിരുന്നത്. മാനസിക പ്രശ്‍നങ്ങൾ ഉള്ള റിഞ്ചു അക്രമാസക്തനായി അന്നമ്മയെ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളായ സാമും റോസമ്മയും വെട്ടേൽക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു. ചെന്നൈയിൽ ജ്വല്ലറിയിൽ ജീവനക്കാരനായിരുന്ന റിഞ്ചു മാനസിക പ്രശ്നങ്ങളെ തുടർന്ന് ജോലി ഉപേക്ഷിച്ച് മാസങ്ങൾക്ക് മുൻപാണു  നാട്ടിലെത്തിയത്.

English Summary: Elderly woman murdered in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com