‘സര്‍ക്കാരുകള്‍ ചാനല്‍ നടത്തരുത്’: മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം
Mail This Article
×
ന്യൂഡൽഹി∙ ചാനല്‍ നടത്തിപ്പിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും നേരിട്ട് ചാനല്‍ നടത്തരുത്. ചാനല്‍ സംപ്രേഷണത്തിന് പ്രസാര്‍ ഭാരതിയുമായി പ്രത്യേക ധാരണാപത്രം ഒപ്പിടണമെന്നും ഉത്തരവിലുണ്ട്. നിലവിലുള്ള ചാനൽ സംപ്രേക്ഷണം പ്രസാർ ഭാരതി വഴിയാക്കണമെന്നും നിർദേശിച്ചു. വാർത്താവിതരണ പ്രക്ഷേപണത്തിന്റെ പൂർണമായ അവകാശം പ്രസാർ ഭാരതിയ്ക്കായിരിക്കും.
കേരളവും തമിഴ്നാടും ഉള്‍പ്പെടെ വിവിധ സര്‍ക്കാരുകള്‍ വിദ്യാഭ്യാസ ചാനലുകള്‍ നടത്തുന്നുണ്ട്. കേരള സർക്കാർ വിക്ടേഴ്സ് എന്ന പേരിലും ആന്ധ്രാ പ്രദേശ് സർക്കാർ ഐപിടിവി എന്ന പേരിലും ചാനൽ നടത്തുന്നുണ്ട്.
English Summary: State Govts Can No Longer Run Independent Broadcast Activities: I&B Ministry
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.