വനിതാ അംഗമില്ലാതെ ചൈനീസ് പിബി; 25 വർഷത്തിനിടെ ആദ്യം, എല്ലാം ‘ഷി’മയം
Mail This Article
ബെയ്ജിങ് ∙ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതാധികാര സമിതിയായ പൊളിറ്റ് ബ്യൂറോയിൽ (പിബി) 25 വർഷത്തിനിടെ ആദ്യമായി വനിതാ അംഗമില്ല. ഞായറാഴ്ച പുറത്തിറക്കിയ പട്ടികയിലാണ് ഇക്കാര്യം പറയുന്നത്. മുൻ പൊളിറ്റ് ബ്യൂറോയിലെ ഏക വനിതയായ സൺ ചുൻലൻ വിരമിച്ചു. പുതിയ 25 അംഗ പൊളിറ്റ്ബ്യൂറോയിലേക്ക് മറ്റു വനിതകളെ നിയമിച്ചില്ല.
പാർട്ടിയുടെ പ്രധാന നേതൃത്വ ബോഡിയായ കേന്ദ്ര കമ്മിറ്റിയിൽ 205 അംഗങ്ങളിൽ 11 പേർ മാത്രമാണ് സ്ത്രീകൾ (5 ശതമാനം). സ്റ്റാൻഡിങ് കമ്മിറ്റിയിലും വനിതകൾ ഇല്ല. ലി ക്വിയാങ്, ലീ ഷി, ഷാവോ ലെജി, ഡിങ് സൂക്സിയാങ്, വാങ് ഹുനിങ്, കായ് ക്വി എന്നിവരാണ് സ്റ്റാൻഡിങ് കമ്മിറ്റിയിലെ അംഗങ്ങള്‍. വാങ് ഹുനിങ്ങും ഷാവോ ലെജിയും ഒഴികെ മറ്റുള്ളവർ കമ്മിറ്റിയിലെ പുതിയ അംഗങ്ങളാണ്. മിക്കവരും ഷിയുടെ വിശ്വസ്തരാണ്.
അതേസമയം, ഈ വർഷം ആദ്യം രാജ്യത്തു രണ്ട് മാസത്തെ കോവിഡ് ലോക്ഡൗണിന് മേൽനോട്ടം വഹിച്ച ലി ക്വിയാങ്, അടുത്ത വർഷം വിരമിക്കുന്ന പാർട്ടിയിലെ രണ്ടാമനും പ്രധാനമന്ത്രിയുമായ ലീ കെകിയാങ്ങിൽനിന്ന് സ്ഥാനം ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്.
English Summary: China Politburo Includes No Women for the First Time in 25 Years