മുണ്ടക്കയത്ത് സ്കൂട്ടർ ബസിൽ ഇടിച്ചു; ഭർത്താവിനൊപ്പം സഞ്ചരിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Mail This Article
×
മുണ്ടക്കയം (കോട്ടയം) ∙ ദേശീയപാതയിൽ പെരുവന്താനത്തിനു സമീപം ചുഴുപ്പിൽ സ്കൂട്ടറും ബസും കൂട്ടിയിടിച്ചുള്ള അപകടത്തിൽ വീട്ടമ്മ മരിച്ചു. പീരുമേട് കരടിക്കുഴി എസ്റ്റേറ്റിൽ അലക്സാണ്ടറുടെ ഭാര്യ സുശീല (48) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.15ന് ആയിരുന്നു അപകടം. സുശീലയും ഭർത്താവും മുണ്ടക്കയം ഭാഗത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്നു. എതിരെ വന്ന ബസിൽ ഇടിച്ച് സ്കൂട്ടർ നിയന്ത്രണം തെറ്റുകയും സുശീല ബസിന്റെ ടയറുകൾക്ക് അടിയിലേക്ക് വീഴുകയും ആയിരുന്നു.
English Summary: Woman killed after scooter collides with bus in Mundakayam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.