ADVERTISEMENT

കൊച്ചി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ (കുസാറ്റ്) ക്യാംപസിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. ഹോസ്റ്റൽ മുറിക്കു തീയിട്ടു. വൈസ് ചാൻസലർ വിഷയം ഉൾപ്പടെ കുസാറ്റിൽ നടക്കുന്ന എസ്എഫ്ഐ പ്രതിഷേധങ്ങൾക്കു ചുവടു പിടിച്ചാണ് ഇപ്പോഴത്തെ സംഘർഷം. പ്രതിഷേധവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സ്ഥാപിച്ച ബോർഡിന്റെ പേരിലാണ് സ്റ്റുഡന്റ്സ് കമ്യൂണിറ്റി പ്രവർത്തകരുമായി തർക്കമുണ്ടായത്. കുസാറ്റിൽ ഒരു രാഷ്ട്രീയ പാർട്ടിയിലും ഉൾപ്പെടാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിദ്യാർഥി സംഘടനയാണ് സ്റ്റുഡന്റ്സ് കമ്യൂണിറ്റി.

തർക്കം രൂക്ഷമായതോടെ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വൈശാഖും സഹോദരൻ വിവേകും താമസിക്കുന്ന ഹോസ്റ്റൽ മുറിക്ക് എതിർപക്ഷം തീയിട്ടു. ഇവരുടെ ലാപ്ടോപ് ഉൾപ്പടെ കത്തി നശിച്ചു. അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. പുറത്തുനിന്ന് മാരകായുധങ്ങളുമായി എത്തിയ എസ്എഫ്ഐ പ്രവർത്തർ അക്രമം അഴിച്ചു വിട്ടതായി സ്റ്റുഡന്റ്സ് കമ്യൂണിറ്റി വിദ്യാർഥികൾ ആരോപിച്ചു.

ആക്രമണത്തിൽ അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്കും ഏഴ് സ്റ്റുഡന്റ്സ് കമ്യൂണിറ്റി പ്രവർത്തകർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റുഡന്റ്സ് കമ്യൂണിറ്റി പ്രവർ‌ത്തകനും സഹാറ ഹോസ്റ്റൽ മെസ് സെക്രട്ടറിയുമായ ഹാനിക്കു തലയ്ക്കു പരുക്കേറ്റു. എസ്എഫ്ഐ സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ ഹാരിസ് മെഹ്റൂഫ് തന്റെ തല ഇഷ്ടികകൊണ്ടു അടിച്ചു പൊട്ടിക്കുകയായിരുന്നുവെന്ന് ഹാനി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

സർവകലാശാലാ ക്യാംപസ് പരിസരത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വിസി നീക്കൽ വിഷയത്തിനു പുറമേ ഒരു അധ്യാപകനെതിരെയുള്ള എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധവും ഇന്നു നടന്നിരുന്നു. ഇതിനിടെ പഠിപ്പു മുടക്കുന്നതിനെതിരെ സ്റ്റുഡന്റ്സ് കമ്യൂണിറ്റി രംഗത്തു വന്നു. ക്ലാസുകൾ പതിവു പോലെ നടന്നതിനാൽ സമരത്തിന് ആളെത്തിയില്ല എന്ന് ആരോപിച്ച് എസ്എഫ്ഐ പുറത്തുനിന്നു വിദ്യാർഥികളുമായി എത്തി ആക്രമണം അഴിച്ചു വിടുകയായിരുന്നു എന്ന് വിദ്യാർഥികൾ ആരോപിച്ചു.

English Summary: Students clash at CUSAT Campus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com