'ഭ്രാന്തൻ കമ്യൂണിസ്റ്റുകൾ, ഗവർണറുടെ രോമത്തിൽ തൊട്ടാൽ സർക്കാരിനെ പിരിച്ചുവിടണം'
Mail This Article
ന്യൂഡൽഹി∙ കേരളത്തിലെ വിവിധ വിഷയങ്ങളിൽ ഇടപെടുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രതികരണം നടത്തിയ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഗവര്‍ണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പ്രധാനമന്ത്രി പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
'കേരള ഗവർണർ ഇന്ത്യയുടെ രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയിലെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് കേരളത്തിലെ ഭ്രാന്തൻ കമ്യൂണിസ്റ്റുകൾ തിരിച്ചറിയണം. ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു'- സുബ്രഹ്മണ്യന്‍ സ്വാമി കുറിച്ചു.
സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റിനെ വിമർശിച്ചും തുണച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്. 'നിങ്ങളെ നിരാശരാക്കുവല്ല, പക്ഷേ കേരളത്തിലെ സംസ്ഥാന സർക്കാർ പിരിച്ചുവിട്ടാലും അടുത്ത 100 വർഷത്തേക്ക് കേരളത്തിൽ ഒരു സീറ്റിൽ പോലും സംഘികൾ വിജയിക്കില്ല. ഗവർണർ ഇപ്പോൾ രാഷ്ട്രപതിയുടെ പ്രതിനിധി ആണെങ്കിലും അല്ലെങ്കിലും അധികാരം ലംഘിച്ചാൽ ശക്തമായ നിയമ-നിയമനിർമ്മാണ പ്രതികരണമുണ്ടാകും.’എന്നാണ് ഒരാൾ കുറിച്ചത്. രാഷ്ട്രപതിയുടെ പ്രതിനിധി എന്നതിനേക്കാൾ ബിജെപി പ്രതിനിധിയായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് മറ്റുചിലർ പറഞ്ഞു.
English Summary: Subramanian Swamy tweet on Kerala Government VS Governor dispute