ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ ഐടി നിയമങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികളെ തുറന്നെതിർത്തും, കേന്ദ്രത്തെ കടുത്ത ഭാഷയിൽ വിമർശിച്ചും രാജ്യസഭാ എംപിയും മുൻ ഐടി മന്ത്രിയുമായ കപിൽ സിബൽ. മാധ്യമങ്ങളെ സമ്പൂർണമായി കാൽക്കീഴിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് സിബൽ ആരോപിച്ചു. മുൻപ് ടിവി നെറ്റ്‌വർക്കുകൾ കയ്യടക്കിയ സർക്കാർ, പുതിയ ഭേദഗതികളിലൂടെ സമൂഹമാധ്യമങ്ങളെയും ലക്ഷ്യമിടുന്നതായി സിബൽ ചൂണ്ടിക്കാട്ടി.

‘‘ആദ്യം അവർ ടിവി നെറ്റ്‌വർക്കുകൾ കൈപ്പിടിയിലൊതുക്കി. ഇപ്പോൾ സമൂഹമാധ്യമങ്ങളെയാണ് ഉന്നമിട്ടിരിക്കുന്നത്. എല്ലാത്തരം മാധ്യമങ്ങളെയും വരുതിയിലാക്കുകയാണ് ആത്യന്തിക ലക്ഷ്യം. ഒറ്റ പെരുമാറ്റച്ചട്ടം, ഒറ്റ രാഷ്ട്രീയ പാർട്ടി, ഒറ്റ ഭരണ സംവിധാനം. ആരോടും ഒന്നിനും മറുപടി നൽകേണ്ട എന്ന സ്ഥിതിയിലേക്കാണ് നമ്മുടെ പോക്ക്.

സർക്കാരിനു പരമാവധി സുരക്ഷ, ആളുകൾക്ക് യാതൊരു സുരക്ഷയുമില്ല. ഈ സർക്കാരിന്റെ എല്ലാ നീക്കങ്ങളിലും നിഴലിക്കുന്നത് ഈ നയം തന്നെയാണ്. സാധാരണക്കാരായ പൗരൻമാർക്ക് അഭിപ്രായം പറയാൻ അവശേഷിച്ചിരുന്ന ഏക ഇടം സമൂഹമാധ്യമങ്ങളായിരുന്നു. ഇനിമുതൽ അഭിപ്രായങ്ങൾ അതിരുകടന്നാൽ അവർ വിചാരണ ചെയ്യപ്പെടും’ – കപിൽ സിബൽ ആരോപിച്ചു.

സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ അപ്പീല്‍ സമിതികള്‍ രൂപീകരിക്കുന്നതിനായി ഐടി ചട്ടങ്ങളില്‍ കഴിഞ്ഞ ദിവസം കേന്ദ്രം ഭേദഗതി വരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ മാധ്യമങ്ങളും കാൽക്കീഴിൽ കൊണ്ടുവരുന്നതിനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്ന കപിൽ സിബലിന്റെ വിമർശനം.

English Summary: Kapil Sibal criticises central government on tweaked IT Rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com