ADVERTISEMENT

തിരുവനന്തപുരം∙ പൊലീസ് സേനയില്‍ ആര് തെറ്റുചെയ്താലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സദ്ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്തവര്‍ സേനയില്‍ തുടരേണ്ടതില്ല. ഒറ്റപ്പെട്ട സംഭവങ്ങളെയും സമൂഹം ഗൗരവമായി കാണും. ഇലന്തൂര്‍ നരബലി, പാറശാല ഷാരോണ്‍ കൊലക്കേസ് അന്വേഷണങ്ങളില്‍ പൊലീസ് മികവ് കാട്ടി.

നിലവിലുള്ള പൊലീസ് സേനയെ അടിമുടി പരിഷ്കരിക്കും. കാര്യക്ഷമതയും ജനകേന്ദ്രീകൃതവുമായ ‌പൊലീസ് സേനയെ വാർത്തെടുക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനു നല്ല ഫലം ഉണ്ടാക്കാൻ സാധിച്ചു. മികച്ച ക്രമസമാധാന നില കേരളത്തിൽ വാഴുന്നുവെന്നു വിലയിരുത്തിക്കൊണ്ട് വിവിധ വർഷങ്ങളിൽ അവാർഡുകൾ നേടാനായി. ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ശരിയല്ലാത്ത ചെയ്തികൾ സേനയ്ക്കാകെ അപമാനമുണ്ടാകുന്നു.

ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ വിമർശനം ഉയർന്നുവരും. അതിനെതിരെ അസ്വസ്ഥമാകാതെ പോസിറ്റീവ് ആയി എടുക്കാൻ സാധിക്കണം. തെറ്റ് പൊലീസ് സേനയുടെ ഭാഗത്തുനിന്നുണ്ടായാൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറ‍ഞ്ഞു. 

English Summary: Pinarayi Vijayan criticize police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com