ADVERTISEMENT

തിരുവനന്തപുരം ∙ ഷാരോണ്‍ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മയെ മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. പൊലീസ് സ്റ്റേഷനിലെ അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് ഗ്രീഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഷാരോൺ വധത്തിൽ ഗ്രീഷ്മയ്ക്കു പുറമേ അമ്മ സിന്ധുവിനെയും അമ്മയുടെ സഹോദരന്‍ നിർമൽ കുമാറിനെയും അറസ്റ്റു ചെയ്തിരുന്നു. സംഭവത്തിൽ പങ്കില്ലാത്തതിനാൽ ഗ്രീഷ്മയുടെ അച്ഛനെയും നിർമൽ കുമാറിന്റെ മകളെയും വിട്ടയച്ചു. ചടയമംഗലത്ത് ഹോട്ടലിൽ ജോലി ചെയ്യുന്ന പിതാവ് മാസത്തിൽ ഒന്നോ രണ്ടോ ദിവസമാണ് വീട്ടിൽ ഉണ്ടാകാറുള്ളത്. പിതാവിനോട് ഭാര്യയും മകളും വിവരങ്ങൾ പങ്കുവച്ചിരുന്നില്ല.

കൊലപാതക കേസ് കേരള പൊലീസോ തമിഴ്നാട് പൊലീസോ അന്വേഷിക്കുന്നതിൽ നിയമതടസ്സം  ഇല്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചു. ഷാരോണിനെ കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്നത് രാമവർമൻചിറയിലാണ്. കേരള അതിർത്തിയിൽനിന്നും മീറ്ററുകൾ മാത്രം അകലെയാണ് വീട്.

ഇവിടേക്കു വിളിച്ചു വരുത്തിയാണു ഷാരോണിനെ കീടനാശിനി നൽകി കൊലപ്പെടുത്തിയത്. കൊലപാതകം നടന്നതും കീടനാശിനി കുപ്പി ഒളിപ്പിച്ചതും തമിഴ്നാട്ടിലായതിനാൽ പൊലീസിന്റെ അധികാര പരിധിയെച്ചൊല്ലി വ്യത്യസ്ത അഭിപ്രായം ഉയർന്നതിനെ തുടർന്നാണ് നിയമോപദേശം തേടിയത്. 

English Summary: Greeshma was discharged from the medical college

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com