‘മേയറെ പാവയാക്കി വൻ അഴിമതി’: ബിജെപി നേതാക്കൾ തിങ്കളാഴ്ച ഗവർണറെ കാണും
Mail This Article
×
തിരുവനന്തപുരം ∙ കോര്‍പറേഷനിലെ പ്രശ്നങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍ക്കണ്ട് ധരിപ്പിക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് 35 കൗണ്‍സിലര്‍മാരും രാജ്ഭവനിലെത്തി ഗവര്‍ണറെ കാണും. മേയറെ പാവയാക്കി സിപിഎം നേതാക്കള്‍ വലിയ അഴിമതി കാട്ടുകയാണെന്നും രാജേഷ് ആരോപിച്ചു.
‘മേയർ തയാറാക്കിക്കൊടുത്ത കത്താണ് എന്നുണ്ടെങ്കിൽ ഒരു ഭരണാധികാരിക്ക് പറ്റിയ വീഴ്ചയാണെന്ന് കണക്കാക്കാം. അതല്ല, മേയറുടെ ഓഫിസിൽ കയറി അവരുടെ ലെറ്റർപാഡിൽ കയ്യൊപ്പോടു കൂടിയുള്ള കത്ത് തയാറാക്കി പ്രചരിക്കുന്നെങ്കിൽ തിരുവനന്തപുരം കോർപറേഷന്റെ ഭരണം എത്രമാത്രം കുത്തഴിഞ്ഞിരിക്കുകയാണെന്ന് മനസ്സിലാക്കാം.’– വി.വി.രാജേഷ് പറഞ്ഞു.
English Summary: VV Rajesh on Arya Rajendran's letter row
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.