ഫറോക്കിൽ റെയിൽവേ ട്രാക്കുകൾ യോജിപ്പിച്ചിടത്ത് ഇരുമ്പുകട്ട; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
Mail This Article
×
കോഴിക്കോട്∙ ഫറോക്ക് റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ ട്രാക്കുകള്‍ യോജിപ്പിക്കുന്ന സ്ഥലത്ത് ഇരുമ്പുകട്ട കണ്ടെത്തി. രണ്ട് ഇഞ്ച് നീളമുള്ള ഇരുമ്പുകട്ടയാണ് മംഗളൂരു–ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് ട്രെയിന്‍ കടന്നുപോകുന്നതിനു തൊട്ടു മുന്‍പ് കണ്ടത്. പ്ലാറ്റ്ഫോമിലേക്ക് ട്രെയിനുകള്‍ അടുപ്പിക്കുന്ന ട്രാക്കുകള്‍ കൂട്ടി യോജിപ്പിക്കുന്ന പോയിന്റിലായിരുന്നു ഇരുമ്പ് കട്ട. ഇതിനാല്‍ ട്രെയിനിനു സിഗ്നല്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുമ്പുഭാഗം ശ്രദ്ധയില്‍പ്പെട്ടത്.
ആര്‍പിഎഫും പൊലിസും പരിശോധന നടത്തി. ഇരുമ്പുകട്ട ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. അട്ടിമറി സാധ്യതയല്ലെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
English Summary: Iron rod on railway track near Feroke railway station
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.