ADVERTISEMENT

ഹൈദരാബാദ്∙ തെലങ്കാനയിലെ ടിആർഎസ് എംഎൽഎമാരെ ‘ചാക്കിട്ടു പിടിക്കാന്‍’ ശ്രമിച്ചെന്ന കേസിൽ മുതിർന്ന ബിജെപി നേതാവ് ബി.എൽ. സന്തോഷ് ഹാജരാകണമെന്ന് സമൻസ്. ബിജെപിയുടെ സംഘടനാകാര്യ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയാണ് ബി.എൽ. സന്തോഷ്. കേസ് അന്വേഷിക്കുന്ന തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ നവംബർ 21ന് ചോദ്യംചെയ്യലിനു ഹാജരാകാനാണ് നിർദേശം.

ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ പേരു വെളിപ്പെടുത്തിയാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു കൂറുമാറ്റ ആരോപണം ഉന്നയിച്ചത്. കേസിൽ തുഷാറിനോടും ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസുമായി ബന്ധമില്ലെന്നാണ് തുഷാറിന്റെ വാദം.

ടിആർഎസിൽനിന്ന് എംഎൽഎമാരെ കൂറുമാറ്റാൻ 100 കോടിരൂപ വാഗ്ദാനം ചെയ്തുവെന്നാണ് റാവുവിന്റെ ആരോപണം. വിഡിയോ സഹിതമായിരുന്നു റാവുവിന്റെ വാർത്താസമ്മേളനം. എന്നാൽ ബിജെപി ആരോപണം നിഷേധിച്ചു.

English Summary: Top BJP Leader BL Santhosh Summoned By Telangana Probe Team Over "Trying To Buy" KCR Party MLAs
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com