ക്യാപ്റ്റൻ പറഞ്ഞു: പ്രാർഥിക്കുക, നമുക്ക് മുന്നിൽ മറ്റു വഴികളില്ല; കൊടുങ്കാറ്റിനും കൊള്ളക്കാര്ക്കും മുന്നിലെ നാവികജീവിതം
Mail This Article
ഗൾഫിൽനിന്ന് യുഎസിലേക്കുള്ള യാത്രയായിരുന്നു അത്. കപ്പലിൽ നിറയെ ക്രൂഡ് ഓയിലുണ്ട്. മെഡിറ്ററേനിയൻ കടന്ന് അറ്റ്ലാന്റിക്കിലേക്കു കപ്പൽ പ്രവേശിച്ചിരുന്നു. അന്ന്, കടൽ പതിവില്ലാത്തവിധം പ്രക്ഷുബ്ധമായി. കൊടുങ്കാറ്റിൽ കപ്പൽ ആടിയുലഞ്ഞു. കപ്പലിലെ ജീവൻരക്ഷാ ഉപകരണങ്ങൾപോലും പലതും കടലിൽ വീണു. ജീവനക്കാർ നിസ്സഹായരായി നിന്നു. ക്യാപ്റ്റൻ ഒരു ബ്രിട്ടിഷുകാരനായിരുന്നു, ദൈവവിശ്വാസി. അയാൾ ജീവനക്കാരെ വിളിച്ചുകൂട്ടി പറഞ്ഞു: ‘‘പ്രാർഥിക്കുക. നമ്മുടെ മുന്നിൽ മറ്റു മാർഗങ്ങളൊന്നുമില്ല.’’ 30 വർഷം മുൻപത്തെ അനുഭവം പറയുമ്പോൾ കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ് പ്രസിഡന്റ് പാലക്കുന്നിൽ കുട്ടിയുടെ വാക്കുകളിൽ മരണം മുന്നിൽകണ്ടതിന്റെ ഭീതിയൊന്നുമില്ല. 35 വർഷം നീണ്ട നാവിക ജീവിതത്തിൽ ഇങ്ങനെ പലതും കണ്ടു. കടൽകൊള്ളക്കാരെ അഭിമുഖീകരിച്ചു. ആ അനുഭവവും പങ്കുവച്ച അതേ ശാന്തതയോടെ അദ്ദേഹം പറഞ്ഞു: ‘‘കപ്പൽ യാത്രയിൽ അത്ര സാഹസികതയൊന്നുമില്ല. കപ്പൽ ജോലിക്കാരന് ലോകം ചുറ്റാമെന്നു പറയുന്നതിൽ അത്ര യാഥാർഥ്യവുമില്ല. വെറുതെ കടൽ ചുറ്റാമെന്നു മാത്രം. ഒരു ജോലി. മികച്ച ശമ്പളം. അതാണ് ഒരു മർച്ചന്റ് നേവിക്കാരനെ കടലിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. ബാക്കിയെല്ലാം രണ്ടാമതു മാത്രം. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ആ യാത്രയിൽ പക്ഷേ, തീർത്തും അപ്രതീക്ഷിതമായത് സംഭവിച്ചേക്കും. കടലുപോലെയാണ് കപ്പലോട്ടക്കാരന്റെ ജീവിതവും, തീർത്തും പ്രവചനാതീതം. കാറും കോളും നിറഞ്ഞ ആ യാത്രയെക്കുറിച്ചാണ് മനോരമ ഓൺലൈൻ പ്രീമിയം സൺഡേ സ്പെഷൽ. ക്രൂഡ് ഓയിൽ മോഷണവും കടൽക്കൊള്ളയുമടക്കമുള്ള കുറ്റങ്ങൾ ചാർത്തി നൈജീരിയൻ നാവികസേന അടുത്തിടെ പിടികൂടിയ മലയാളികളടക്കമുള്ള കപ്പൽ ജീവനക്കാരുടെ ജീവിതം ചർച്ചയാകുമ്പോൾ കടലിനെക്കുറിച്ച്, അതിലെ യാത്രയെക്കുറിച്ച്, മരണം മുന്നിൽക്കണ്ട അനുഭവങ്ങളെക്കുറിച്ച്...