ADVERTISEMENT

ന്യൂഡൽഹി ∙ കുഫോസ് ആക്ടിങ് വിസിയെ ചാന്‍സലര്‍ക്ക് നിയമിക്കാമെന്ന് സുപ്രീം കോടതി. മുന്‍ വിസി ഡോ.റിജി ജോണിന്റെ നിയമനം റദ്ദാക്കിയത് സ്റ്റേ ചെയ്തില്ല. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കേസ് ജയിച്ചാല്‍ ഡോ.റിജി ജോണിനെ വീണ്ടും വിസിയായി നിയമിക്കാമെന്ന് കോടതി അറിയിച്ചു. റിജി ജോണിന്റെ ഹര്‍ജിയില്‍ എല്ലാ കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടിസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് യുജിസി ചട്ടം ബാധകമല്ലെന്ന വസ്തുത കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് റിജി ജോണിന്‍റെ ഹര്‍ജി. 2018ലെ യുജിസി ചട്ടപ്രകാരം രൂപീകരിക്കാത്ത സേർച് കമ്മിറ്റിയാണ് റിജി ജോണിനെ വിസിയായി നിയമിച്ചത് എന്ന് പറഞ്ഞാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. 

English summary: The Supreme Court will consider the appeal of former Kufos VC K. Rigi John today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com