ADVERTISEMENT

കണ്ണൂർ∙ തലശ്ശേരി ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി പാറായി ബാബു ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൊളശേരിയിൽ നടത്തിയ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഈ മാസം കൊളശേരിയിൽ ഡിവൈഎഫ്ഐ നടത്തിയ മനുഷ്യചങ്ങലയിൽ പാറായി ബാബു പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

ലഹരി വിൽപന ചോദ്യം ചെയ്തതാണോ കൊലപാതകത്തിനു പ്രകോപനമെന്ന് പരിശോധിക്കുമെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു ദൃശ്യങ്ങള്‍ പുറത്തുവന്നത്. അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ പാറായി ബാബു പിടിയിലായിരുന്നു. കൊല്ലപ്പെട്ട കെ.ഖാലിദിനെയും പൂവനായി ഫെമീറിനെയും കുത്തിയത് നിട്ടൂർ സ്വദേശിയായ പാറായി ബാബുവെന്നും പൊലീസ് അറിയിച്ചിരുന്നു. ഏഴുപേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. 

English Summary: Thalassery Twin Murder case main accused in DYFI program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com