ADVERTISEMENT

തിരുവനന്തപുരം∙ പ്രളയസമയത്ത് കേരളത്തിന് അനുവദിച്ച അരിയുടെ പണം അടിയന്ത‌രമായി വേണമെന്ന് കേന്ദ്ര സർക്കാർ. അടുത്ത വർഷത്തെ സബ്‌സിഡിയിൽനിന്നു തുക തിരിച്ചു പിടിക്കുമെന്ന നിർദേശത്തിനു വഴങ്ങി പണം നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പുവച്ചു. 205.81 കോടി രൂപയാണ് കേന്ദ്രത്തിനു നൽകേണ്ടത്.

2018ലെ പ്രളയകാലത്ത് 89,540 മെട്രിക്ക് ടൺ അരി എഫ്സിഐ വഴി കേരളത്തിനു നൽകിയിരുന്നു. ഇതിന്റെ ബിൽ തുകയായ 205.81 കോടി രൂപ ഉടൻ നൽകണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം.

പ്രളയ സഹായത്തിനു പണം ഈടാക്കരുത് എന്നു സംസ്ഥാന സർക്കാർ അഭ്യർഥിച്ചിരുന്നതായി അധികൃതർ പറഞ്ഞു. അഭ്യർ‌ഥന കേന്ദ്രം തള്ളി. പണം തിരിച്ചടക്കുന്നില്ലെങ്കിൽ റിക്കവറി വേണ്ടി വരുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ മുഖ്യമന്ത്രിക്കു കത്തെഴുതി. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഹെലികോപ്റ്ററിനും കേന്ദ്രം പണം ആവശ്യപ്പെട്ടിരുന്നു.

English Summary: Kerala to pay price for rice from centre, Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com