ADVERTISEMENT

കോട്ടയം∙ ഈരാറ്റുപേട്ടയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അഭിവാദ്യമർപ്പിച്ച് ഫ്​ളക്സ് ബോർഡ്. കെപിസിസി വിചാർ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ഫ്ളക്സ്. കാശുള്ള ആർക്കും ഫ്​ളക്സ് വയ്ക്കാമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇതിനോട് പ്രതികരിച്ചു. എന്നാൽ കോട്ടയത്തെ യൂത്ത് കോൺഗ്രസ് പരിപാടിയുടെ പോസ്റ്ററിൽ ആദ്യം സതീശന്റെ ചിത്രം ഒഴിവാക്കിയതിനുള്ള മറുപടിയാണിതെന്നാണ് പ്രചരണം. സതീശന്റെ ചിത്രമില്ലാത്ത പോസ്റ്ററിനെക്കുറിച്ച് വാര്‍ത്ത വന്നതിന് പിന്നാലെയാണ് ചിത്രം ഉൾപ്പെടുത്തിയത്.

അതിനിടെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ നേതാക്കൾക്കും പ്രവർത്തിക്കാനുള്ള അവകാശമുണ്ട്. പരിപാടികളിൽ പങ്കെടുക്കേണ്ടത് വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെയാകണമെന്നും ഇപ്പോഴത്തെ അസ്വാരസ്യങ്ങളെ പ്രശ്നമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

English summary: Flex for VD Satheesan at Erattupetta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com