എട്ടുമാസം പ്രായമുള്ള കുഞ്ഞിന് സ്റ്റീൽ പൈപ്പിന് അടിയേറ്റു; അച്ഛൻ അറസ്റ്റിൽ
Mail This Article
അടൂർ∙ അടൂരിൽ അച്ഛന്റെ അടിയേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞിന് പരുക്ക്. സ്റ്റീൽ പൈപ്പിനുള്ള അടിയേറ്റ് കുഞ്ഞിന്റെ താടിയെല്ലിന് പൊട്ടലുണ്ട്. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ഷിനുമോനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ അടിക്കാന്‍ ശ്രമിക്കുമ്പോഴാണ് കുഞ്ഞിന് അടിയേറ്റത്. വിഡിയോ റിപ്പോർട്ട് കാണാം.
ഷിനുമോൻ മദ്യപിച്ച് എത്തി സ്ഥിരമായി ഭാര്യയെയും കുഞ്ഞിനെയും ഉപദ്രവിക്കുമായിരുന്നുവെന്ന് ഭാര്യ പൊലിസിനു മൊഴി നൽകി. മദ്യപിച്ചെത്തി ഭാര്യയെ സ്റ്റീൽ പൈപ്പിനു അടിച്ചപ്പോളാണ് കയ്യിലിരുന്ന എട്ട് മാസം പ്രായമായ കുഞ്ഞിനും അടിയേറ്റത്. കുട്ടിയുടെ താടിയെല്ലിന് പൊട്ടലുണ്ട്. ഇതിനു മുൻപും ഇത്തരത്തിൽ മർദനമേറ്റിട്ടുളളതായി കുഞ്ഞിന്‍റെ അമ്മ പൊലിസിനു മൊഴി നൽകി. ഷിനുമോനെ അറസ്റ്റ് ചെയ്ത് രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. കുഞ്ഞും അമ്മയും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
English summary: toddler brutally attacked by father , Adoor