ADVERTISEMENT

തലശ്ശേരി∙ നൂറാം വാർഷികമാഘോഷിക്കുന്ന തലശ്ശേരി സെന്‍റ് ജോസഫ്സ് സ്കൂളിലെ പഠനകാലം ഓർത്തെടുത്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ. തലശ്ശേരി എരങ്ങോളി പഞ്ചായത്തിലെ കൊടക്കളത്തെ പ്രൈമറി സ്കൂൾ പഠനത്തിന് ശേഷം എൻട്രൻസ് പരീക്ഷയെഴുതിയായിരുന്നു സെന്‍റ് ജോസഫിലേക്ക് എത്തിയത്. സേക്രഡ് ഹാർട്ട് കോൺവെന്‍റിന് കീഴിലെ ഹോളി എഞ്ചൽസ് സ്കൂളിൽ നിന്നല്ലാതെയെത്തുന്ന വിദ്യാർഥികൾക്ക് മൂന്നാഴ്ച പരിശീലനവും പ്രവേശനപരീക്ഷയുമുണ്ടായിരുന്നുവെന്ന് മന്ത്രി ഓർത്തെടുത്തു.

muraleedharan-2

1968 മേയിലാണ് ആദ്യമായി സ്കൂളിലെത്തി ഓറിയന്‍റേഷൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്. തുടർന്ന് പ്രവേശനപരീക്ഷ പാസായി അഞ്ച് എ യിൽ അഡ്മിഷൻ കിട്ടി. അധ്യാപികയായ അമ്മയുടെ ആഗ്രഹമായിരുന്നു എ ഡിവിഷനിൽ പ്രവേശനം ലഭിക്കണമെന്നത്. ബോയ്സ് സ്കൂളിനെ വരച്ച വരയിൽ നിർത്തിയ ഫാ.ജോർജ് പതിയിൽ എന്ന പ്രധാന അധ്യാപകനെയും മറക്കാനാകില്ലെന്ന് വി.മുരളീധരൻ പറഞ്ഞു. 

v-muraleedharan

രാവിലെ 9.20ന് ശേഷം വരാന്തകളിൽ കറങ്ങിനടക്കുന്നവരെ വടികാട്ടി അച്ചടക്കം പഠിപ്പിക്കുന്ന ഫാദർ നൽകിയ ശിക്ഷണരീതികൾ പിന്നീട് ജീവിതത്തിലെ അച്ചടക്ക പാഠങ്ങളായെന്നും മന്ത്രി പറഞ്ഞു.  കല്യാണിക്കുട്ടി ടീച്ചർ, മെർലി ടീച്ചർ, ബാലൻ മാഷ്, ലക്ഷ്മണൻ മാഷ് തുടങ്ങി അക്കാലത്ത് ചേർത്ത് നിർത്തി അറിവും അനുഭവവും പകർന്നു തന്ന ഗുരുക്കൻമാരെയും പേരെടുത്ത് മന്ത്രി സ്മരിച്ചു. പാഠ്യേതര വിഷയങ്ങളിലും മുന്നിട്ടുനിന്ന സ്കൂളിന് അന്ന് പേരുകേട്ട ഹോക്കി, ക്രിക്കറ്റ് ടീമുകളുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

muraleedharan-3

English Summary: V Muraleedharan shares School memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com