ADVERTISEMENT

മൗന കീ (ഹവായ്) ∙ ലോകത്തെ സജീവ അഗ്നിപര്‍വതങ്ങളില്‍ ഏറ്റവും വലുതായ മൗനാ ലോവാ അഗ്നിപര്‍വതം പൊട്ടിച്ചിതറി. 1984ല്‍ അഗ്നിപര്‍വത സ്ഫോടന സാധ്യത തിരിച്ചറിഞ്ഞ ശേഷം ഗവേഷകരുടെ നിരന്തരശ്രദ്ധ പതിഞ്ഞയിടമാണിത്. വര്‍ഷങ്ങളായി ഉള്ളില്‍ കത്തിപ്പുകഞ്ഞതത്രയും ഇപ്പോൾ പുറത്തേക്കൊഴുക്കുകയാണ്.

ഹവായിലാകെ ആശങ്കയും ഒപ്പം കാഴ്ചക്കാരെയും കൂട്ടുകയാണ് ലാവാ പ്രവാഹം. അപായഭീഷണിയില്ലെന്ന് അധികൃതര്‍ ഉറപ്പിച്ച് പറയുമ്പോഴും ബുധനാഴ്ച തുടങ്ങിയ ലാവയുടെ ഒഴുക്ക് ഇതുവരെ നിലച്ചിട്ടില്ലെന്നത്  ആശങ്ക കൂട്ടുന്നു. സമീപവാസികള്‍ കസേരയിട്ടിരുന്നാണ് കാഴ്ച ആസ്വദിക്കുന്നതെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്.

ഹവായ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന മൗനാ ലോവാ പസഫിക് സമുദ്രനിരപ്പില്‍നിന്ന് 4,169 മീറ്റര്‍ ഉയരത്തിലാണ്. 1984ൽ മൗനാ ലോവ പൊട്ടിത്തെറിച്ചപ്പോൾ 8 കിലോമീറ്റര്‍ ദൂരംവരെ ലാവ ഒഴുകിയിരുന്നു.

English Summary: As lava flows from Mauna Loa, crowds flock to spectacle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com