ജെഡിയു അധ്യക്ഷനായി ലലൻ സിങ്; തിരഞ്ഞെടുപ്പ് എതിരില്ലാതെ
Mail This Article
×
പട്ന∙ ജനതാദൾ (യു) ദേശീയ അധ്യക്ഷനായി ലലൻ സിങ് തുടരും. ലലൻ സിങ്ങിനെ എതിരില്ലാതെയാണു തിരഞ്ഞെടുത്തത്. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ലലൻ സിങ് മാത്രമാണു നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നതെന്നു വരണാധികാരി അനിൽ ഹെഗ്ഡെ അറിയിച്ചു. 3 വർഷമാണു കാലാവധി. പാർട്ടി ദേശീയ കൗൺസിൽ യോഗം 10നു ചേരും.
ജെഡിയു ദേശീയ അധ്യക്ഷനായിരുന്ന ആർ.സി.പി. സിങ് കേന്ദ്രമന്ത്രിയായതിനെ തുടർന്ന് 2021ലാണ് ലലൻ സിങ് അധ്യക്ഷ സ്ഥാനമേറ്റെടുത്തത്. ബിഹാറിലെ മുംഗേർ മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗമാണ്. ശരദ് യാദവ് മൂന്നു തവണയും നിതീഷ് കുമാർ രണ്ടു തവണയും ജെഡിയു ദേശീയ അധ്യക്ഷ പദവി വഹിച്ചിരുന്നു.
English Summary: Lalan Singh Elected As Nitish Kumar Party's Chief For Fresh 3-Year Term
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.